കോട്ടയം : പാലാ നഗരസഭയിൽ ആർക്കു പിന്തുണ നൽകണമെന്ന് സംബന്ധിച്ച് തീരുമാനിക്കാൻ പുളിക്കകണ്ടം ഫാമിലി ജനസഭ വിളിച്ചു ചേർത്തു.
സത്യപ്രതിജ്ഞയ്ക്കു ശേഷമാണ് ബിനു. ബിജു, ദിയ എന്നിവർ പാലാ ജനസദസ്സിൽ എത്തിയത്.
സദസ്സിലെ പൊതുവികാരം മാനിച്ച് യുഡിഎഫുമായി ആദ്യ ചർച്ച നടത്തുമെന്ന് ബിനു പുളിക്ക കണ്ടം അറിയിച്ചു. എന്നാൽ രാഷ്ട്രീയകാലാവസ്ഥ കൂടി പരിഗണിക്കണം. യുഡിഎഫിന് നാല് അംഗങ്ങളുടെ പിന്തുണ വേണം. നമ്മൾ മൂന്നുപേർ പിന്തുണച്ചാലും നാലാമതൊരു സ്വതന്ത്ര പിന്തുണ കൂടി അനിവാര്യമാണ്. എങ്കിലും സദസ്സിന്റെ വികാരം പോലെ യുഡിഎഫുമായി ആദ്യം ചർച്ച നടത്താമെന്നും ബിനു പറഞ്ഞു.
അതേസമയം ചെയർമാൻ പദം ആണ് പുളിക്കകണ്ടം ലക്ഷ്യമിടുന്നത്. അത്തരമൊരു രാഷ്ട്രീയ ഒത്തുതീർപ്പ് വേണോ എന്ന ചോദ്യം കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്.

