കോട്ടയം :ഞായറാഴ്ച സത്യപ്രതിജ്‌ഞ ചെയ്യാനിരിക്കെ പഞ്ചായത്ത് അംഗം മരിച്ചു. കോട്ടയം മീനടം ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് അംഗമായ പ്രസാദ് നാരായണനാണ് മരിച്ചത്. കോൺഗ്രസ് സ്ഥാനാർത്ഥിയായാണ് മത്സരിച്ചു വിജയിച്ചത്
ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുപ്പതു വർഷമായി തദ്ദേശ ജനപ്രതിനിധിയായിരുന്നു പ്രസാദ്

