സോഷ്യൽ മീഡിയയിൽ പലപ്പോഴായി ഒളിച്ചോട്ട കഥകൾ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ യുവതി കാമുകനൊപ്പം ഒളിച്ചോടിയ സംഭവമാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
യുവതി ഒളിച്ചോടിയത് മക്കൾക്ക് ട്യൂഷൻ എടുക്കാനെത്തിയ അധ്യാപകനോടൊപ്പമാണെന്നാണ് ഭർത്താവിന്റെ പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിലൂടെ പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് സംഭവം പുറത്ത് വന്നത്. വീഡിയോയിൽ, കുടുംബത്തിന്റെ രേഖകളും ഫോട്ടോകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ച് സ്ത്രീയുടെ ഭർത്താവ് സംഭവത്തെക്കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്.
“എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്‌നി റാണി. ഞങ്ങളുടെ വീട്ടിൽ മക്കൾക്ക് ട്യൂഷൻ എടുക്കാനായി ശുഭം കുമാർ മേത്ത എന്നയാൾ വരാറുണ്ടായിരുന്നു. അവൾ എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇനി അവളെ തിരികെ വേണ്ട,ഭാര്യയുമായി തനിക്ക് യതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലന്നും ഈ അപ്രതീക്ഷിത സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.” വീഡിയോയിൽ ഭാര്യ ട്യൂഷൻ ടീച്ചറിനെ ചുംബിക്കുന്നതിന്റെ സെൽഫിയും ഇദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്.
അതേസമയം വീഡിയോ വൈറലായതോടെ ഭർത്താവിനെയും രണ്ട് ചെറിയകുട്ടികളെയും ഉപേക്ഷിച്ച് പോയ സ്ത്രീയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

