കണ്ണൂര്‍ : കണ്ണൂരിൽ ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരി വാടിയില്‍ പീടിക പുറേരിയിലെ അമല്‍ പ്രമോദാ(27)ണ് മരിച്ചത്. കൂത്തുപറമ്പിനടുത്ത് നീര്‍വ്വേലി എല്‍ പി സ്കൂളിന് സമീപമാണ് ദാരുണ സംഭവം ഉണ്ടായത്.
ചക്ക തോട്ടി കൊണ്ട് പറിക്കുന്നതിനിടെ തോട്ടി തെന്നി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന അമല്‍ പിറന്നാള്‍ ആഘോഷത്തിന് അച്ഛന്റെ സഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു.

