Spread the love

തിരുവനന്തപുരം: മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ഹരിത ജി നായർ. കസ്തൂരിമാൻ എന്ന സീരിയലിലൂടെ അഭിനയരം​ഗത്ത് എത്തിയ താരം പിന്നീട് നിരവധി സീരിയലുകളിൽ വേഷമിട്ടു.

ഇപ്പോഴിതാ ഹരിത ജി. നായരും ഭർത്താവ് വിനായക് വി. എസും വിവാഹ മോചിതരായി എന്ന വാർത്തയാണ് പുറത്ത് വരുന്നത്. ഒന്നര വർഷത്തെ വേർപിരിയലിന് ശേഷമാണ് ഇരുവരും ദാമ്പത്യം അവസാനിപ്പിക്കുന്ന വിവരം സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.

കുറിപ്പിങ്ങനെ,

ഒന്നര വർഷത്തോളം വേർപിരിഞ്ഞ് താമസിച്ചതിനുശേഷം ഞാനും വിനായക് വി എസും ഔദ്യോഗികമായി ഞങ്ങളുടെ വിവാഹം ആരോഗ്യകരവും സമാധാനപരവുമായ രീതിയിൽ അവസാനിപ്പിച്ചു. ഞങ്ങളുടെ സൗഹൃദം കൂടുതൽ സന്തോഷകരവും ആരോഗ്യകരവുമായ രീതിയിൽ തുടരും. ഞങ്ങൾ എപ്പോഴും പരസ്പരം എല്ലാ ആശംസകളും നേരുന്നത് തുടരും. ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങൾ വളരെ വ്യക്തിപരമാണ്.ഹരിത ജി.നായർ വിവാഹിതയായി; വരൻ ‘ദൃശ്യം 2’ എഡിറ്റർ വിനായക് | Haritha G ...

ഞങ്ങൾ രണ്ടുപേർക്കും ഇടയിൽ മാത്രം അത് നിലനിൽക്കും. ഈ യാത്രയിലുടനീളം ഞങ്ങളുടെ രണ്ട് കുടുംബങ്ങളും അവിശ്വസനീയമാംവിധം പിന്തുണച്ചിട്ടുണ്ട്. ഞങ്ങളെ അവർ മനസിലാക്കി എന്നതിൽ ഞങ്ങൾ ശരിക്കും നന്ദിയുള്ളവരാണ്. ഈ പരിവർത്തന സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കാൻ മാധ്യമങ്ങളോടും ഞങ്ങളുടെ അഭ്യുദയകാംക്ഷികളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.15 വർഷത്തെ സൗഹൃദം, പ്രണയം തുറന്ന് പറഞ്ഞപ്പോൾ ‘നോ’ പറഞ്ഞു: പ്രണയകഥ ...

ഞങ്ങളുടെ ദുഷ്‌കരമായ നിമിഷങ്ങളിൽ ഞങ്ങളോടൊപ്പം നിന്ന എല്ലാ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും നന്ദി. നിങ്ങളുടെ പിന്തുണ വാക്കുകളേക്കാൾ വലുതാണ്. സമാധാനപരമായും ബഹുമാനത്തോടെയും ഞങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ദയവായി ഞങ്ങൾക്ക് ഇടം നൽകുക. ജീവിക്കൂ… ജീവിക്കാൻ അനുവദിക്കൂharitha-g-nair-vinayak

നഴ്സിങ് ജോലി ഉപേക്ഷിച്ചാണ് ഹരിത അഭിനയരംഗത്തേക്ക് എത്തിയത്. ‘കസ്തൂരിമാൻ’ എന്ന സീരിയലിലെ ‘ശ്രീക്കുട്ടി’ എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകശ്രദ്ധ നേടുന്നത്. നിലവിൽ സീ കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന ‘ചെമ്പരത്തി’ ഉൾപ്പെടെ ‘തിങ്കൾക്കലമാൻ’, ‘ശ്യാമാമ്പരം’ തുടങ്ങിയ സീരിയലുകളിലും ഹരിത ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു. 2023ൽ അത്യാഢംബപൂർവമായിരുന്നു ഇരുവരുടേയും വിവാഹം. ബാല്യകാല സുഹൃത്തുക്കളാണ് ഇരുവരും. അറേഞ്ച്ഡും ലവ്വും ചേർന്നതായിരുന്നു വിവാഹമെന്നാണ് കല്യാണശേഷം നൽകിയ അഭിമുഖങ്ങളിൽ ഇരുവരും പറഞ്ഞത്.