ശബരിമല തദ്ദേശ തെരഞ്ഞെടുപ്പ് ചൂടില്ല. ശബരിമല ഡ്യൂട്ടിയിലുളളവര്‍ക്ക് വോട്ട് ചെയ്യാനാവില്ല.ദേവസ്വംബോര്‍ഡ് ഇവര്‍ക്ക് പോസ്റ്റല്വോട്ടി നുള്ള അവസരം തേടി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള വര്‍ക്ക് മാത്രമേ പോസ്റ്റല്‍വോട്ടിന് അര്‍ഹതയു ള്ളൂവെന്ന് ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്റെ നടപടി.
ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലു മായി ദേവസ്വം, പോലീസ്, കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഫയര്ഫോ ഴ്സ്, എക്സൈസ് തുടങ്ങിയ സര്‍ക്കാര്‍- അര്‍ധ സര്‍ക്കാര്‍, സ്വകാര്യമേഖലകളിലുള്പ്പെടെയാണ് എണ്ണായിരത്തോളം ജീവനക്കാരുള്ളത്.
താത്പര്യമുള്ളവര്‍ക്ക് ശബരിമലയില്‍നിന്ന് പോയി വോട്ടുചെയ്യാമെന്ന് ദേവസ്വം ബോര്‍ഡ് പറയുന്നുണ്ടെങ്കിലും ഇത് പ്രായോഗികമല്ല. ജീവനക്കാര്‍ മലയിറങ്ങിയാല്‍ തീര്‍ഥാടനത്തെ ബാധിക്കും.

