Spread the love

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ നടൻ ദിലീപിനെക്കുറിച്ച് നോവലിസ്റ്റും സംവിധായകനുമായിരുന്ന സുനിൽ പരമേശ്വരൻ അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകൾ സോഷ്യൽ വരിറൽ ആകുന്നു. ദിലീപിന്റെ ഉള്ളിൽ നന്മയുണ്ടായിരുന്നുവെന്നും, എന്നാൽ സാഹചര്യങ്ങളിൽ പെട്ട് പോയതാണെന്നുമാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

Dileep answers questions on everyone's mind: Why he divorced Manju ...
വാക്കുകൾ ഇങ്ങനെ:

“എവിടെയോ ദിലീപിന് ഒരു നന്മയുണ്ടായിരുന്നു. ഇതിലൊക്കെ പെട്ടുപോയതാണ് അയാൾ. ഒന്നുമില്ലാതെ മിമിക്രിയുമായി നടന്ന ഗോപാലകൃഷ്ണൻ എന്ന വ്യക്തിക്ക് ദൈവം എല്ലാ സൗഭാഗ്യങ്ങളും നൽകി. മഞ്ജു വാര്യർ ഭാര്യയായിരുന്ന സമയത്ത് ഞാൻ അവരുടെ വീട്ടിൽ പോയിട്ടുണ്ട്. കാവ്യ മാധവനും നല്ല കുട്ടി തന്നെയാണ്, ഒരു കാലത്ത് ഞാനുമായി നല്ല സൗഹൃദമുണ്ടായിരുന്നു ഇവർക്ക്.

എന്നാൽ അവർക്ക് ഇങ്ങനെയൊക്കെയുള്ള ദുരിതം വന്നു. ഒരു പ്രശ്നത്തിൽ പെട്ടാൽ അതിൽ നിന്ന് രക്ഷപ്പെടാൻ വലിയ പ്രയാസമാണ്. പുറത്തുവരണമെങ്കിൽ ദൈവമനുഗ്രഹിക്കണം.”Dileep  Manju Warrier  Kavya

വളരെ നിഷ്കളങ്കമായ ഒരു മുഖമായിരുന്നു ദിലീപിന്. അദ്ദേഹത്തിന്റെ ഈ അവസ്ഥ… ശരിയാണെങ്കിലും തെറ്റാണെങ്കിലും, അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു കഴിഞ്ഞു. വിശ്വസിച്ചവരാൽ വഞ്ചിക്കപ്പെടുകയും വിശ്വാസ വഞ്ചനയിൽപ്പെട്ട് താൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യങ്ങളിൽ നല്ലൊരു ശതമാനം നഷ്ടമാവുകയും ചെയ്ത വ്യക്തിയാണ് ദിലീപ്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.