കഴിഞ്ഞ കുറച്ചുനാളുകളായി സാമന്ത – രാജ് ബന്ധത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ വന്നിരുന്നു. എന്നാൽ ഇപ്പോഴിതാ ഇതിനെല്ലാം അവസാനം കുറിച്ചിരിക്കുകയാണ്. സാമന്ത വീണ്ടും വിവാഹിതയായി. സംവിധായകൻ രാജ് നിദിമൊരുവാണ് വരൻ.

വിവാഹത്തിന് അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. കോയമ്പത്തൂരില്‍ സ്ഥിതി ചെയ്യുന്ന ഇഷ യോഗ സെന്ററിലെ ലിംഗ് ഭൈരവി ക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം എന്നും ദേശീയ സിനിമാ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെ മുതൽ ഇവരുടെ വിവാഹം ഉടനുണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇരുവരുടെയും രണ്ടാമത്തെ കല്യാണമാണിത്.

