Spread the love

കൊച്ചി: കേരളം ഇതാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്നുകഴിഞ്ഞു. വ്യത്യസ്തരായ സ്ഥാനാര്‍ഥികൾ ഇപ്പോള്‍ വാർത്തകൾ നിറഞ്ഞു നിൽക്കുകയാണ്. ഇപ്പോഴിതാ ഈ പട്ടികയില്‍ പേരുകൊണ്ട് ഇടം നേടിയിരിക്കുകയാണ് കൂത്താട്ടുകുളം മുനിസിപ്പാലിറ്റിയിലെ 26-ാം ഡിവിഷനായ ഇടയാര്‍ വെസ്റ്റിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. പേര് മായ (35), പേരിനൊപ്പം ഇനീഷ്യല്‍ കൂടി ചേര്‍ന്നാല്‍ “മായാ” “വി” ആയി. സോഷ്യൽ മീഡിയ നിറഞ്ഞു നിൽക്കുകയാണ് മായാ.

പ്രശസ്ത സാന്റപ്പ് കൊമേഡിയനായ മായാ വിയാണ് പേരിന്റെയും ഇൻഷ്യലിന്റെയും പ്രത്യേകത കൊണ്ട് ട്രോളുകളേറ്റുവാങ്ങി മായാവിയായത്

മായാവി സിനിമയിലെ സലിംകുമാറിന്റെ ഡയലോഗുകള്‍ ഉള്‍പ്പെടെയാണ് ട്രോളിലുള്ളത്.
കൊല്ലം പത്തനാപുരം പുത്തൂര്‍ സ്വദേശിയാണ് മായ. ഭര്‍ത്താവ് സിജി ദാമോദരന്റെ നാടാണ് കൂത്താട്ടുകുളം. മലവെള്ളംപോലെ ട്രോളുകൾ പാഞ്ഞെത്തിയതോടെ മായ തന്നെ അതെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്

പഠനകാലത്ത് തന്നെ കൂട്ടുകാര്‍ക്കിടയില്‍ പേര് ഹിറ്റായിരുന്നു. സ്ഥാനാര്‍ഥിയായതോടെ സോഷ്യല്‍ മീഡിയയിലും ട്രെന്‍ഡ് ആയതിന്റെ സന്തോഷവും മായയ്ക്കുണ്ട്. കേരളത്തിൽ രണ്ടു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഡിസംബർ 9 നും രണ്ടാം ഘട്ടം 11 നും നടക്കും. 13 ന് ആണ് വോട്ടെണ്ണൽ.