പാരിജാതം എന്ന സീരിയൽ കണ്ടിട്ടുള്ളവർ ആരും തന്നെ മറക്കാത്ത മുഖമാണ് നടി രസ്നയുടെത്. ഈ സീരിയലിൽ ഇരട്ടകൾ ആയ സീമയേയും അരുണയേയും അവതരിപ്പിച്ചത് രസ്ന ആയിരുന്നു.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ മലയാളം ടെലിവിഷൻ പരമ്പരകളിൽ സജീവമായി അഭിനയിച്ചിരുന്ന നടിയായിരുന്നു രസ്ന. പാരിജാതം അടക്കം ഒട്ടനവധി ഹിറ്റ് സീരിയലുകൾ സമ്മാനിച്ചിട്ടുള്ള ബൈജു ദേവരാജിനെയാണ് നടി വിവാഹം ചെയ്തത്.

പാരിജാതം സെറ്റിൽ വെച്ച് മൊട്ടിട്ട പ്രണയം ഒളിച്ചോട്ടത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. അന്ന് രസ്നയ്ക്ക് വെറും പതിനെട്ടോ പത്തൊമ്പതോ വയസ് മാത്രമെ ഉണ്ടായിരുന്നു.
ഇരുവരും പതിനഞ്ചോളം വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. മാത്രമല്ല ബൈജു വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായിരുന്നു. ഇരുവരും ഒരുമിച്ച് ജീവിക്കാമെന്ന് തീരുമാനിച്ചപ്പോൾ അത് വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു.

ഇപ്പോഴിതാ ആദ്യമായി ഭർത്താവിനൊപ്പമുള്ള ഫോട്ടോയുമായി എത്തിയിരിക്കുകയാണ് രസ്ന. മൂന്ന് സ്മൈലി ലവ് ഇമോജികൾ മാത്രമാണ് രസ്ന ക്യാപ്ഷനായി നൽകിയിരിക്കുന്നത്. എന്നാൽ പലർക്കും കൂടെയുള്ളത് ആരാണെന്നു മനസിലായില്ല.

