Spread the love

തിരുവനന്തപുരം: സ്വർണവില ഇന്ന് വീണ്ടും കുതിച്ചുയർന്നു. പവന് 1,800 രൂപ ഉയർന്ന് 92,000 രൂപയും ഗ്രാമിന് 225 രൂപ കൂടി 11,​575 രൂപയുമായി. ഒക്ടോബർ 26ന് ശേഷം ആദ്യമായാണ് പവൻ വീണ്ടും 92,000 രൂപ കടന്നത്.

ആഗോളതലത്തിലുണ്ടാകുന്ന പ്രതിസന്ധികൾ സ്വർണവിലയെ നന്നായി ബാധിക്കുന്നുണ്ട്.
അതേസമയം, വെള്ളിവിലയിൽ ഇന്ന് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഗ്രാമിന് 170 രൂപയും കിലോഗ്രാമിന് 1,​70,​000 രൂപയുമാണ്.