Spread the love

തലയോലപ്പറമ്പ്: നവവധുവിനെ കല്യാണപിറ്റേന്ന് സ്വന്തം വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളൂർ കരിപ്പാടം വാഴക്കാലയിൽ രാജൻ്റെ മകൾ അനുപ്രിയ(28)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.

രാവിലെ ഏറെ നേരം കഴിഞ്ഞിട്ടും മുറി തുറക്കാതെ വന്നതോടെ ബന്ധുക്കൾ നോക്കിയപ്പോഴാണ് യുവതിയെ തൂങ്ങിയ നിലയിൽ കണ്ടത്. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. വടയാർ കിഴക്കേക്കര സ്വദേശിയായ യുവാവുമായി കഴിഞ്ഞ 8 നായിരുന്നു യുവതിയുടെ വിവാഹം നടന്നത്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)