യുകെ/എറണാകുളം ∙ യുകെയിലെ കെന്റിനു സമീപം ജില്ലിങ്ഹാമില് മലയാളി നഴ്സ് അന്തരിച്ചു. കാൻസർ ചികിത്സയിൽ ഇരിക്കെയാണ് കെന്റിലെ മെഡ് വേ എൻഎച്ച്എസ് ട്രസ്റ്റ് ഹോസ്പിറ്റലിലെ നഴ്സായ ആൻസി ജോൺ (സോണിയ, 46) ആണ് വിടപറഞ്ഞത്.
മൂവാറ്റുപുഴ കല്ലൂർക്കാട് സ്വദേശിനിയാണ്. യുകെയിൽ 2005ലാണ് എത്തുന്നത്. ഭര്‍ത്താവ് ഡോ. പദ്മകുമാര്‍. ഏക മകന് നവീന്‍. ആന്‍സിയുടെ ഒരു സഹോദരനും കുടുംബമായി ജില്ലിങ്ഹാമിലാണ് താമസം. മാതാപിതാക്കളും ഇളയ സഹോദരനും നാട്ടില്‍ നിന്നും കഴിഞ്ഞ ദിവസം യു കെ യില്‍ എത്തിയിരുന്നു. സംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

