Spread the love

യുകെ : ഹൃദയാഘാതം മൂലം വെയിൽസിലെ കാർഡിഫിൽ മലയാളി അന്തരിച്ചു. കഴിഞ്ഞ രണ്ട് വർഷമായി കാർഡിഫിലെ ക്ലിഫ്ടൺ റോഡിൽ താമസിച്ചു വരികയായിരുന്ന റെജി ജോർജ് (48) ആണ് ഹൃദയാഘാതം മൂലം ചൊവ്വാഴ്ച മരിച്ചത്.

റെജി മകൻ ആൽബി യോടൊപ്പം ആണ് താമസിച്ചിരുന്നത്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ മാറാടി കയനാട് സ്വദേശിയായ റെജി തച്ചുകുന്നേൽ കുടുംബാംഗമാണ്. 2009ൽ യുകെയിലെ സൗത്തെൻഡിൽ എത്തിയ റെജി രണ്ട് വർഷം മുൻപാണ് കാർഡിഫിൽ എത്തിയത്.

പരേതരായ ടി.എസ്. ജോർജ്, സറാമ്മ ജോർജ് എന്നിവരാണ് മാതാപിതാക്കൾ.