മലയാള സിനിമാ പ്രേക്ഷകരുടെ ഇഷ്ട നടിയാണ് സലീമ. നഖക്ഷതങ്ങളിലെ ലക്ഷ്മിയെയും ആരണ്യകം എന്ന സിനിമയിലെ അമ്മിണിയെയും മലയാളികൾക്ക് മറക്കാനാകില്ല. വർഷങ്ങൾക്ക് ശേഷം രേഖാചിത്രം എന്ന സിനിമയിലൂടെ തിരിച്ചെത്തിയ സലീമ ഇപ്പോൾ ജീവിതം തിരിച്ചുപിടിക്കാൻ പരിശ്രമിക്കുകയാണ്.
ഇപ്പോഴിതാ ആരോഗ്യപ്രശ്നങ്ങളുമായി കടുത്ത പോരാട്ടത്തിലാണ് നടി. സലീമയ്ക്ക് മൗത്ത് കാൻസർ സ്ഥിരീകരിച്ചു. ആദ്യമായി അണപ്പല്ലിലെ പ്രശ്നം, മോണയിലെ വേദന, വലത് കവിളിലെ മുറിവ് തുടങ്ങിയ അസൗകര്യങ്ങൾ കാരണം ദന്തഡോക്ടറെ സമീപിച്ചപ്പോഴാണ് രോഗം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ഡോക്ടർ ബയോപ്സി നിർദേശിക്കുകയും, ഫലത്തിൽ കാർസിനോമ എന്ന ഓറൽ കാൻസർ സ്ഥിരീകരിക്കുകയും ചെയ്തു. തന്റെ രോഗം കഴുത്തിലെ ലിംഫ് നോഡുകളിലേക്കും പടർന്നതായി കണ്ടെത്തി.
അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സലീമ. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തിയാൽ രോഗം നീക്കം ചെയ്യാനാകുമെന്ന് ഡോക്ടർമാർ പറയുന്നു.
ഇതിനോടകം ചികിത്സയ്ക്ക് ലക്ഷങ്ങൾ ചെലവായി കഴിഞ്ഞു. സർജറി താങ്ങാനുള്ള സാമ്പത്തിക ശേഷി ഇപ്പോൾ സെലീനയ്ക്കില്ല. ഏതാണ്ട് 20 ലക്ഷത്തോളം രൂപ തുടർ ചികിത്സയ്ക്കായി വേണം, അതിന് സൻമനസ്സുള്ളവരുടെ സഹായം വേണം.
സർജറിക്ക് അടക്കം എല്ലാത്തിനുമായി ഇത്രയും തുക എടുക്കാനുള്ള സാമ്പത്തികശേഷി നടിക്കില്ല. അത് മനസിലാക്കിയാണ് നടിയുടെ പേരിൽ ഒരു ബാങ്ക് അക്കൗണ്ട് തുടങ്ങി സുഹൃത്തുകൾ സഹായം അഭ്യർത്ഥിച്ച് തുടങ്ങിയത്. നടി ചാർമിള അടക്കമുള്ളവർ സലീമയുടെ അസുഖവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങളും സാമ്പത്തിക സഹായം നൽകാൻ മനസുള്ളവർക്കായി ബാങ്ക് അക്കൗണ്ട് വിവരങ്ങളും സോഷ്യൽമീഡിയ പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

