Spread the love

സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവ്വകാല റെക്കോർഡിൽ. ഇന്ന് പവന് 920 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ രണ്ട് തവണയായി സ്വർണവില 680 രൂപ വർദ്ധിച്ചിരുന്നു.

ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെറെ വിപണി വില 83,840 രൂപയാണ്. ഒരു പവന്
84,000 ആകാൻ ഇനി വെറും 160 രൂപയുടെ ദൂരം മാത്രമാണുള്ളത്. ജിഎസ്‌ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 92,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 12,000 രൂപ നൽകേണ്ടിവരും.

രാജ്യാന്തര വില ഔൺസിന് 3,722 ഡോളറിലെത്തിയിട്ടുണ്ട്. യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചത് സ്വര്‍ണവില വര്‍ധിക്കുന്നതിന് കാരണമായിട്ടുണ്ട്. പലിശനിരക്ക് കുറയുമ്പോൾ ഇത് ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണ നിക്ഷേപങ്ങളുടെ സ്വീകാര്യ കൂട്ടും. ഇതാണ് വില കൂടാനിടയാക്കുന്നത്.