Spread the love

തിരുവനന്തപുരം: വിവാദ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്ത രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ എതിര്‍പ്പ് തള്ളിയാണ് രാഹുല്‍ സഭയിലെത്തിയത്.കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രത്യേക ബ്ലോക്കായി ഇരുത്തുമെന്നും സ്പീക്കര്‍ എ.എന്‍. ഷംസീര്‍ പറഞ്ഞിരുന്നു.

പ്രതിപക്ഷ നിരയിലെ അവസാന സീറ്റിലാണ് രാഹുല്‍ നിയമസഭയില്‍ ഇരിക്കുന്നത്. സുഹൃത്തിന്റെ വാഹനത്തിലാണ് രാഹുല്‍ എത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ അധ്യക്ഷന്‍ നേമം ഷെജീറും രാഹുലിനൊപ്പം ഉണ്ടായിരുന്നു.മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്മരിക്കുന്ന വേളയിലാണ് രാഹുല്‍ സഭയിലേക്കെത്തിയത്. ഈ ഘട്ടത്തില്‍ ഭരണപക്ഷത്ത് നിന്ന് പ്രതികരങ്ങളൊന്നും ഉണ്ടായിട്ടില്ല