തിരുവനന്തപുരം; ചത്തീസ്ഗഡ് കന്യാസ്ത്രീ അറസ്റ്റ് വിവാദത്തിന് പിന്നാലെ ആര്‍എസ്എസ് പ്രസിദ്ധീകരണത്തില്‍ ക്രൈസ്തവ വിരുദ്ധത പ്രകടമാക്കുന്ന ലേഖനം. അറസ്റ്റ് നിയമപ്രകാരമാണെന്നാണ് ലേഖനത്തില്‍ പറയുന്നത്. കേസരിയിലെ ലേഖനത്തിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രംഗത്തു വരികയും ചെയ്തു.ക്രൈസ്തവരെ നാടിന്റെ ശത്രുപക്ഷത്തു നിര്‍ത്താനുള്ള ആര്‍എസ്എസിന്റെ ഗൂഢലക്ഷ്യത്തെ തള്ളിക്കളയാന്‍ ബിജെപി തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
KESARI ARTICLE LINK: https://kesariweekly.com/52776/
ലേഖനം ക്രൈസ്തവ സമുദായത്തെ ഇന്ത്യയുടെ ശത്രുവാക്കി പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ക്രൈസ്തവ സമുദായത്തിലേക്കു മാറിയവര്‍ സ്വന്തം രാജ്യത്തോടു കുറു നഷ്ടപ്പെട്ട രാജ്യവിരുദ്ധരാണ് എന്നാണു സമര്‍ഥിക്കാന്‍ ശ്രമിക്കുന്നതെന്നും ലേഖനം ഉടനടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആഗോള മതപരിവര്‍ത്തനത്തിന്റെ നാള്‍വഴികള്‍ എന്ന പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.എസ്.ബിജു എഴുതിയ ലേഖനത്തില്‍ ക്രൈസ്തവ രാജ്യം സ്ഥാപിക്കാന്‍ അടക്കം ശ്രമമുണ്ടെന്നാണു പരാമര്‍ശം. ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളുടെ അറസ്റ്റ് നിയമപ്രകാരമെന്നു വിശദീകരിക്കുന്ന ലേഖനം, അറസ്റ്റ് ന്യൂനപക്ഷ പീഡനമാണെന്നു പറഞ്ഞ് തെരുവിലിറങ്ങി ഭൂരിപക്ഷ സമൂഹത്തെ വെല്ലുവിളിക്കുന്നെന്ന് ആരോപിക്കുന്നു.

