കോട്ടയം : ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ കമ്മിറ്റി ഓഫിസ് ബുധനാഴ്ച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും. രാവിലെ 10.30 നാണ് ചടങ്ങ്. പൊന്‍കുന്നം സ്വകാര്യ ബസ് സ്റ്റാന്‍ഡിനു സമീപം ഡിവൈഎസ്പി ഓഫിസിന് എതിര്‍വശത്താണു ഓഫിസ് ആരംഭിക്കുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോയുടെ സമീപത്തുനിന്നു പ്രകടനമായി പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷനെ ഉദ്ഘാടന വേദിയിലേക്കു സ്വീകരിച്ചു കൊണ്ടുപോകും.കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്, ദേശീയ നിര്‍വാഹക സമിതിയംഗം പി.സി.ജോര്‍ജ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോണ്‍ ജോര്‍ജ്, സംസ്ഥാന സെക്രട്ടറി അശോകന് കുളനട, മേഖലാ പ്രസിഡന്റ് എന്‍.ഹരി, വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ വി.സി.അജികുമാര്‍, മിനര്‍വ മോഹന്‍, ഭാരവാഹികളായ വി.എന്‍.മനോജ്, അഖില്‍ രവീന്ദ്രന്, ജി.ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പുതുപ്പള്ളി, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണു കോട്ടയം ഈസ്റ്റ് ജില്ല.

