കാസർഗോഡ് : ഭര്‍തൃവീട്ടില്‍ നവവധുവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കാസർഗോഡ് അരമങ്ങാനം ആലിങ്കാല്‍തൊട്ടിയില്‍ വീട്ടില്‍ രഞ്ജേഷിന്റെ ഭാര്യ കെ. നന്ദന (21) യെയാണ് ഇന്നലെ ഉച്ചയ്ക്ക് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഏപ്രില്‍ 26നായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ രവിയുടെയും സീനയുടെയും ഏകമകളാണ്.
ഇന്നലെ രാവിലെ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മ സീനയ്ക്ക് നന്ദന അയച്ചിരുന്നു. സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. എന്നാൽ മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)

