Spread the love

റിപ്പോര്‍ട്ടര്‍ ടിവിയില്‍ തന്നോട് മോശമായി പെരുമാറിയ മാധ്യമപ്രവര്‍ത്തകന്റെ പേരു വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തക.രാഹുല്‍ മാങ്കൂട്ടം വിവാദത്തില്‍ ഏറെ ബ്രേക്കിംഗ് നടത്തിയ സ്ഥാപനമാണ് റിപ്പോര്‍ട്ടര്‍ ടിവി. അതിനിടയിലാണ് സ്ഥാപനത്തിലെ തന്നെ മാധ്യമപ്രവര്‍ത്തകന്‍ വിവാദത്തിലായത്

ഫേസ് ബുക്ക് പോസ്റ്റ് ചുരുക്കം ചുവടെ….

മര്യാദയ്ക്ക് ഉറങ്ങിയിട്ട് ദിവസങ്ങള്‍. ഫോണ്‍ കോളുകള്‍. പേര് പറയാതിരുന്നത് ഓര്‍ത്തിട്ടില്ല. കുടുംബത്തെക്കുറിച്ച് ഓര്‍ത്താണ്. ആ മനുഷ്യപരിഗണന വേണ്ട എന്ന. ആരാണെന്ന് സമൂഹം അറിയണം. ചേട്ടനെ പോലെ ആയിരുന്നു. അതേ ജില്ലയിലുളള വ്യക്തി. സ്‌നേഹവും കരുതലും നല്‍കിയിരുന്നു. പിന്നീട് അതു വഴിമാറുന്നതായി മനസിലായി. പ്രശ്‌നം അന്നു തുറന്നുപറയാനായില്ല. അതിനുളള മാനസികാവസ്ഥയിലായിരുന്നു. അതിനിടെ കൈക്കു പരിക്കേറ്റു. അതോടെ ശ്രദ്ധമാറി. ആ ദിനങ്ങള്‍ ആലോചിക്കുമ്പോള്‍ ഇന്നും ഷോക്ക്. ഒരിക്കലും പ്രതീക്ഷിച്ചില്ല. സ്ഥാപനത്തില്‍ പറഞ്ഞിട്ടു കാര്യമില്ല. എന്നെ കുറ്റപ്പെടുത്തുന്ന സമീപനമാണ് ഉണ്ടായത്. പിന്നെ സ്ഥാപനം ഉപദ്രവിച്ചു. മെയ്മാസത്തില്‍ ജോലി ചെയ്യുമ്പോള്‍ മുതല്‍ ഡസ്‌കില്‍ ജോലി ചെയ്തിരുന്ന അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍ ക്രിസ്റ്റി എം തോമസ് എന്ന വ്യക്തിയാണ് മോശമായി പെരുമാറിയത് എന്നോടുമാത്രമല്ല മറ്റു പലരോടും ഇങ്ങനെ പെരുമാറിയിരുന്നു.

ഫേസ് ബുക്ക് പോസ്റ്റ് പൂര്‍ണമായി കാണാം. https://www.facebook.com/share/v/1CsMDSBXYb/?mibextid=WC7FNe