തിരുവനന്തപുരം: മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്‌കറിയക്ക് നേരെ ഉണ്ടായ വധശ്രമം അപലപനീയവും പ്രതിഷേധകരവുമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. ഷാജനെ ആക്രമിച്ചു ഗുരുതരമായി പരിക്കേൽപ്പിച്ച അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണം. വാർത്തയെ തല്ലിയൊതുക്കി നിശ്ശബ്ദരാക്കാനുള്ള ശ്രമം ജനാധിപത്യവിരുദ്ധമാണ്. മറുനാടൻ്റെ വാർത്താ സമീപനങ്ങളോടും നിലപാടുകളോടും യൂണിയനും വിയോജിപ്പുകൾ ഉണ്ട്. അതിനെ നിയമപരമായും ജനാധിപത്യപരമായൂം നേരിടുന്നതിന് പകരം കൈയ്യൂക്കിൻ്റെ വഴിയിലേക്ക് നീങ്ങുന്നത് അംഗീകരിക്കാനാവില്ല.
ഷാജനെതിരെ ഇത്തരം അക്രമങ്ങളും നടപടികളും ആവർത്തിച്ച് ഉണ്ടാകുന്നത് പോലീസ് ഗൗരവത്തോടെ കാണണം. കർക്കശ നടപടിക്കും പ്രതികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുന്നതിനും സർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

