Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റെക്കോർഡുകൾ തകർത്ത് സ്വർണ്ണവില. ഒരു പവൻ സ്വർണ്ണത്തിന് 76,960 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 150 രൂപയുടെ വർധനയാണ് ഉണ്ടായത്. ഗ്രാമിന് 150 രൂപ വർധിച്ച് 9620 രൂപയിലെത്തി. ഒരു പവന് 1200 രൂപയുടെ വർധനവാണ് ഉണ്ടായത്.

ഒരു പവൻ സ്വർണത്തിന്റെ പുതിയ വില 76,960 രൂപയായി. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 120 രൂപ വർധിച്ചു. 7895 രൂപയാണ് ഉയർന്നത്. 14 കാരറ്റിന്‍റെ വില 6,145 രൂപയിലും ഒമ്പത് കാരറ്റിന്റെ വില 3970ലും തുടരുകയാണ്. വെള്ളിയുടെ വിലയിൽ ഇന്ന് ഒരു രൂപയുടെ വർധനവുണ്ടായി. 128 രൂപയായാണ് വില ഉയർന്നത്.