കാസര്‍ഗോഡ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കി. കാസര്‍ഗോഡ് അമ്പലത്തറ പറക്കളായി സ്വദേശി ഗോപി (60), ഭാര്യ ഇന്ദിര (57 ) മകന് രഞ്ജേഷ് (36) എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.
മറ്റൊരു മകന് രാകേഷ് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആസിഡ് കുടിച്ചാണ് ഇവര്‍ ജീവനൊടുക്കിയത്. സാമ്പത്തിക ബാധ്യതകളാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വിവരമറിഞ്ഞെത്തിയ നാട്ടുകാരും പോലീസും
ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്നുപേരും മരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്പ് ലൈനുമായി ബന്ധപ്പെടുക. 1056, 04712552056 Toll Free Helpline Number)

