Spread the love

കോതമംഗലത്തെ ലൗ ജിഹാദ് വിഷയത്തില്‍ മറുപടി പറയാതെ ഒഴിഞ്ഞുമാറി തോമസ് മോര്‍ തിമോത്തിയോസ് മെത്രാപോലീത്ത

.യാക്കോബായ സഭാംഗമായ 23 കാരി ജീവനോടുക്കിയ സംഭവത്തില്‍ മതപരിവര്‍ത്തനം ആരോപിച്ചിരുന്നു.എന്നാല്‍ സഭാംഗമാണോ പെണ്‍കുട്ടിയെന്ന് തനിക്കറിയില്ല എന്നായിരുന്നു തി മോത്തിയോസിന്റെ ആദ്യ പ്രതികരണം.വിവാദമായതിനാല്‍ കൂടുതല്‍ പ്രതികരിക്കുന്നില്ല. ഇത്തരം സംഭവങ്ങള്‍ നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം കത്തോലിക്ക സഭ ആവശ്യപ്പെട്ട കാര്യം ചൂണ്ടികാട്ടിയപ്പോഴും മെത്രോപ്പോലീത്ത പ്രതികരിച്ചില്ല.

ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ ഫോറത്തിന്റെ ഉദ്ഘാടനത്തെക്കുറിച്ച് കോട്ടയത്ത് വിശദീകരിക്കുകയായിരുന്നു തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പോലീത്ത. ഗ്ലോബല്‍ മലയാളി ക്രിസ്ത്യന്‍ ഫോറം (GMCF) എന്ന രജിസ്റ്റര്‍ ചെയ്ത ട്രസ്റ്റിന്റെ ഉദ്ഘാടനം 2025 ഓഗസ്റ്റ് 17-ാം തീയതി (ഞായറാഴ്ച) വൈകിട്ട് 5.30 മണിക്ക് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രലില്‍ വെച്ച് നടക്കും.

പ്രസിഡന്റ് തോമസ് മോര്‍ തീമോത്തിയോസ് മെത്രാപ്പൊലീത്തായുടെ നേത്യത്വത്തിലുള്ള GMCE മനുഷ്യസേവന പ്രവര്‍ത്തനങ്ങള്‍ക്കും സാംസ്‌കാരിക-ആത്മീയ പ്രചോദന പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഒരു സംഘടനയാണ്.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും സ്‌നേഹസേവനം എത്തിക്കുക, പ്രായമായവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും ആശ്വാസം നല്‍കുക. ഉന്നത വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുക, ഗ്ലോബല്‍ മലയാളി ക്രിസ്ത്യാനികള്‍ക്കിടയില്‍ ക്രിസ്തീയ മൂല്യങ്ങള്‍ പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഈ ഫോറത്തിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

വിദേശത്ത് താമസിക്കുന്ന മലയാളി ക്രിസ്ത്യാനികളും കേരളത്തിലെ ജനങ്ങളുമായുള്ള ബന്ധം ശക്തമാക്കുവാന്‍ പാലമായാണ് GMCF പ്രവര്‍ത്തിക്കുന്നത്. ഔദ്യോഗികമായി ആരംഭിക്കുന്ന ഈ ചടങ്ങില്‍ വിവിധ മതനേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു