Spread the love

കണ്ണൂർ.: രാജ്യസേവനത്തിലും യുദ്ധചരിത്രത്തിലും സ്തുത്യർഹമായ പങ്കു വഹിച്ച കണ്ണൂർ ആസ്ഥാനമായിരുന്ന ടെറിട്ടോറിയൽ ആർമിയിലെ മുൻ സൈനികർ കണ്ണൂരിൽ ഒത്തുചേർന്നു. ജമ്മു കാശ്മീരിലും ശ്രീലങ്കയിലും വിവിധ കാലയളവിൽ സൈനീക സേവനം നടത്തുകയും എതിരാളികളുടെ അക്രമത്തിൽ വീര മൃത്യു വരിക്കുകയും പരിക്കേൽക്കുകയും ചെയ്ത നിരവധി പേർ ഈ സേനയിലുണ്ടായിരുന്നു. മലബാറിലെ കുടിയേറ്റ ഗ്രാമങ്ങളിൽ പ്രളയ ദുരന്തം നേരിടാൻ ടെറിട്ടോറിയൽ ആർമി കൈത്താങ്ങായിരുന്നു.

വിരമിച്ച സൈനികരെ ആദരിക്കുന്ന ചടങ്ങു സൈനികരുടെ മക്കളിൽ വിദ്യാഭ്യാസ മുൾപ്പെടെ വിവിധ മേഖലകളിൽ വിജയം വരിച്ചവരെ പുരസ്കാരം നൽകുകയും ഉണ്ടായി. റിട്ട. ലെഫ്.ജനറൽ വിനോദ് നായനാർആദരായണം ഉൽഘാടനം ചെയ്തു. ലെഫ്. സന്ദീപ് സിംഗ്, ഇ.വി.ജി നമ്പ്യാർ, എം.പി.രാജൻ,, കെ. ചന്ദ്രൻ, കെ.കരുണാകരൻ, ജയപ്രകാശ് എന്നിവർ പ്രസംഗിച്ചു.