Spread the love

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പതിനാലാം വാർഡ് ഇടിഞ്ഞു വീണു.

ഗാന്ധിനഗർ പൊലീസ് സ്ഥലത്തെത്തി. അപകടത്തിൽപ്പെട്ട ഒരു കുട്ടിയെ രക്ഷപ്പെടുത്തിയെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു. രണ്ടുപേർക്കു പരുക്കു പറ്റിയെന്നാണു വിവരം. ഇവരുടെ പരുക്കു സാരമുള്ളതല്ലെന്നാണു റിപ്പോർട്ടുകൾ. ആരോഗ്യമന്ത്രി സ്ഥലത്തെത്തിയിട്ടുണ്ട്.