ചെന്നൈ: തമിഴ്നാട്ടിലെ ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം. അപകടത്തിൽ അഞ്ച് പേർ മരിക്കുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് രാവിലെയാണ് സ്ഫോടനം ഉണ്ടായത്.
അപകടത്തിൽ നാല് പേരുടെ നിലഗുരുതരമാണ്. സ്ഫോടനത്തിന്റെ വ്യാപ്തി ഇനിയും വ്യക്തമായിട്ടില്ല.സഫോടനത്തെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി. അതേസമയം അപകടസമയത്ത് 50ലേറെ പേർ ഫാക്ടറിയിൽ ഉണ്ടായിരുന്നുവെന്നും മരിച്ചവരിൽ രണ്ട് സ്ത്രീകളായിരുന്നുവെന്നുമാണ് പ്രാഥമിക റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

