Spread the love

കോഴിക്കോട്: എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റായി ആദര്‍ശ് എം സജിയേയും ജനറല്‍ സെക്രട്ടറിയായി ശ്രീജന്‍ ഭട്ടാചാര്യയേയും തെരഞ്ഞെടുത്തു. കോഴിക്കോട് നടന്ന അഖിലേന്ത്യാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. 87 അംഗ കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങളേയും സമ്മേളനം തെരഞ്ഞെടുത്തു.

കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ആദര്‍ശ് എം സജി. എസ്എഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും അഖിലേന്ത്യ ജോ. സെക്രട്ടറിയുമായിരുന്നു. ഡല്‍ഹി ജനഹിത് ലോ കോളജില്‍ എല്‍എല്‍ബി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ് ആദര്‍ശ്.
പശ്ചിമ ബംഗാള്‍ ജാദവ്പുര്‍ സ്വദേശിയാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജന്‍ ഭട്ടാചാര്യ. ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദധാരിയാണ്.

സുഭാഷ് ജാക്കര്‍, ടി നാഗരാജു, രോഹിദാസ് യാദവ്, സത്യേഷ ലെയുവ, ശില്‍പ സുരേന്ദ്രന്‍, പ്രണവ് ഖാര്‍ജി, എം ശിവപ്രസാദ്, സി മൃദുല (വൈസ് പ്രസിഡന്റുമാര്‍). ഐഷി ഘോഷ്, ജി അരവിന്ദ സാമി, അനില്‍ ഠാക്കൂര്‍, കെ പ്രസന്നകുമാര്‍, ദേബാഞ്ജന്‍ ദേവ്, പിഎസ് സഞ്ജീവ്, ശ്രീജന്‍ ദേവ്, മുഹമ്മദ് ആതിഖ് അഹമ്മദ് (ജോ. സെക്രട്ടറിമാര്‍) എന്നിവരുള്‍പ്പെടുന്നതാണ് അഖിലേന്ത്യ സെക്രട്ടേറിയറ്റ്.