ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറക്കുന്നു. ജലനിരപ്പ് 136 അടിയിലെത്തിയതോടെയാണിത്. ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടറുകള്‍ തുറക്കുന്നത്. സ്പില്‍വേ ഷട്ടറുകളാണ് തുറക്കുന്നത്. ഷട്ടറുകള്‍ തുറന്നാല്‍ ജലം ഒഴുകുന്നത് പെരിയാറിലേക്കാണ്. ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നുണ്ടെങ്കിലും ജലം ഒഴുകി എത്തുന്ന വള്ളക്കടവ് ഭാഗത്ത് ജനങ്ങളെ മാറ്റിപാര്‍പ്പിക്കാനുളള നടപടി എടുത്തിട്ടില്ല. ഇതിനായി 3200 കുടുംബങ്ങളുടെ ലിസ്റ്റ് തയാറാക്കിയെങ്കിലും മാറാന്‍ അവര്‍ കൂട്ടാക്കിയില്ല. ജലമൊഴുക്ക് മഴക്കാലത്ത് ഒരു സാധാരണ സംഭവമാണ് എന്ന സമീപനമാണ് സമീപവാസികള്‍ക്കും ഉളളത്. നേരത്തെ വെള്ളിയാഴ്ച്ച അണക്കെട്ട് ഷട്ടറുകള്‍ തുറക്കുമെന്നാണ് അറിയിച്ചത്. പക്ഷേ ജലവിതാനം നിരീക്ഷിച്ച തമിഴ്‌നാട് സര്‍ക്കാര്‍ അത് ഞായറാഴ്ച്ച രാവിലെ പത്തുമണിയിലേക്ക് മാറ്റുകയായിരുന്നു
ജലനിരപ്പ് 136 അടി: മുല്ലപ്പെരിയാര്‍ തുറക്കുന്നു ജലമൊഴുകി എത്തുന്ന വള്ളക്കടവില്‍ നിരീക്ഷണം

