തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി എന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.
കാര്‍ഡിയാക് ഐസിയുവിൽ ചികിത്സയിലാണ് വി എസ്. തിങ്കളാഴ്ച രാവിലെയാണ് ഹൃദയാഘാതത്തെ തുടർന്ന് വി എസ് അച്യുതാനന്ദനെ പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഏറെനാളായി വിശ്രമജീവിതം നയിച്ചുവരികയാണ് വി.എസ്. 101 വയസാണ്.
അതേസമയം വി.എസ്. അച്യുതാനന്ദനെ അദ്ദേഹം ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചിരുന്നു.

