Spread the love

കോട്ടയം: കടുത്തുരുത്തിയില്‍ മലമ്പനി.പത്താം വാര്‍ഡിലെ അതിഥിത്തൊഴിലാളി സ്ത്രീക്ക് മലമ്പനി ബാധിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിനിക്കാണു രോഗം. ആരോഗ്യ പ്രവര്‍ത്തകരുടെ നിരീക്ഷണത്തില്‍ ഇവര്‍ക്ക് ചികിത്സ ആരംഭിച്ചു.പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ തൊഴിലാളികള്‍ക്കായി സൗജന്യ മെഡിക്കല്‍ ക്യാംപും ആരോഗ്യ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു.

രക്തസാംപിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു.ലെപ്രസി, ടിബി സ്‌ക്രീനിങ് നടത്തി. ചികിത്സ ആവശ്യമുള്ളവരെ പരിശോധിച്ച് മരുന്നു നല്‍കിയതായി അധികൃതര്‍ അറിയിച്ചു.20 തൊഴിലാളികള്‍ കാമ്പില്‍പങ്കെടുത്തു.