Spread the love

ലഖ്‌നൗ: കാമുകന്റെ വീട്ടില്‍ നിന്ന് ഭാര്യയെ കണ്ടെത്തിയതിന്റെ പക തീർക്കാൻ ഭർത്താവ് ഭാര്യയുടെ മൂക്ക് കടിച്ചെടുത്തു. 25കാരിയുടെ മൂക്കാണ് ഭര്‍ത്താവ് കടിച്ചെടുത്തത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം.

ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി റാം ഖില്‍വാനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

യുവതി തന്റെ ഗ്രാമത്തില്‍ താമസിക്കുന്ന കാമുകനെ കാണാനായി പോയപ്പോഴാണ് സംഭവം. പ്രതി ഭാര്യ അറിയാതെ രഹസ്യമായി അവരെ പിന്തുർന്നു കാമുകന്റെ വീട്ടിൽ എത്തി. തുടർന്ന് കാമുകന്റെ വീട്ടില്‍ വച്ച് അവരുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. അതിനിടയില്‍ ഖില്‍വാന്‍ കാമുകന്റെ മുന്നില്‍ വച്ച് ഭാര്യയുടെ മൂക്ക് കടിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

യുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഹരിയവാൻ പൊലീസ് സ്ഥലത്തെത്തി പരുക്കേറ്റ സ്ത്രീയെ ഹർദോയ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ഡോക്ടർമാർ യുവതിയെ വിദഗ്‌ധ ചികിത്സയ്ക്കായി ലക്നൗവിലേക്കു മാറ്റി. ഇവരുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്.