Spread the love

സാമ്പത്തിക തട്ടിപ്പ് കേസിന് പിന്നാലെ ഭർത്താവ് അശ്വിൻ ഗണേശിനെതിരെ ആരോപണം ഉന്നയിച്ച യുവതിക്ക് ദിയ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

‘ഓ ബൈ ഓസി’യിലെ ആരോപണ വിധേയയായ ജീവനക്കാരികൾ ഒരാൾ മാധ്യമങ്ങളോട് സംസാരിക്കവേ ദിയയുടെ ഭർത്താവ് അശ്വിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.

ദിയയുടെ ഭർത്താവ് അശ്വിൻ ഒരു പൂവാലൻ ആണ്. രാത്രി രണ്ടുമണിക്കും മൂന്നുമണിക്കും വിളിക്കും. എന്താണ് ചെയ്യുന്നത് എന്ന് അന്വേഷിക്കും. പാക്കിങ്ങിന്‌ന്റെ കാര്യം പറഞ്ഞാണ് വിളിക്കുന്നതെന്നാണ് പ്രതികളിലെ ഒരാൾ ആരോപിച്ചത്. എന്നാൽ ഇന്നത്തെ മികച്ച കോമഡി അവാർഡ് ഈ പെൺകുട്ടിക്ക് എന്ന അടിക്കുറിപ്പോടെ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന വിഡിയോയിലാണ് ദിയ കൃഷ്ണയുടെ മറുപടി.

വീട്ടിൽ ബിരിയാണി ആണ് മോളേ മണ്ണ് വാരി അവൻ തിന്നാറില്ല എന്നാണ് ദിയ നൽകിയ കമന്റ്. ദിയക്ക് പിന്തുണയുമായെത്തുന്നത് നിരവധി ആളുകളാണ് .

അവളുമാരുടെ ചെപ്പ പൊട്ടിക്കണം എന്നാണ് നടി സ്വാസിക പറഞ്ഞത്. ഇവളുമാരേ എത്രയും വേഗം ശിക്ഷിക്കാൻ കഴിയട്ടെ, അവളുടെ സംസാരം കണ്ടില്ലേ ? വൃത്തികെട്ട വർഗ്ഗം ദിയ കഷ്ടപ്പെട്ട് ഉണ്ടാക്കിയത് കട്ട് കൊണ്ടുപോയ ഇഡിയറ്റ്സ് എന്ന് അഞ്ജു കുറിച്ചു.