Spread the love

റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കു പണമടയ്ക്കാതെ ചികിത്സ ലഭ്യമാക്കാനുള്ള നടപടിക്രമങ്ങൾ പു റത്തിറക്കി കേന്ദ്ര ഉപരിതല ഗതാ ഗത മന്ത്രാലയം. ആയുഷ്‌മാൻ ഭാരത് പ്രധാനമന്ത്രി ആരോഗ്യ പദ്ധതിയിൽ (എബിപിഎവൈ) എംപാനൽ ചെയ്തത ആശുപത്രികളിലാണ് ചികിത്സ ലഭ്യമാവുക.

ഒന്നരലക്ഷം രൂപ വരെയുള്ള ബിൽത്തുകയാണ് ഇങ്ങനെ വഹിക്കുക. പരമാവധി 7 ദിവസത്തെ ആശുപത്രിവാസമാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്.

മറ്റു സ്വകാര്യ ആശുപ്രതിക ളിൽ പ്രവേശിപ്പിക്കുന്നവർക്ക്അപകടനില തരണം ചെയ്യുന്ന തു വരെയുള്ള ചികിത്സച്ചെലവ് സൗജന്യമായി ലഭിക്കും. ഈ തുക ആശുപ്രതികൾക്ക് നേരിട്ട് ക്ലെയിം ചെയ്യാം. തുടർന്ന് പട്ടിക യിലുള്ള ആശുപത്രിയിലേക്ക് രോഗിയെ മാറ്റണം. ദേശീയ ആരോഗ്യ അതോറിറ്റിയാണ് പദ്ധതി നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഏജൻസി. സംസ്‌ഥാനങ്ങളിലെ റോഡ് സേഫ്റ്റി കൗണ് സിൽ, പൊലീസ്, ആശുപ്രതി കൾ, ആരോഗ്യ ഏജൻസികൾ എന്നിവർക്കാണ് മേൽനോട്ടം’