Spread the love

കോടിമത സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 376 പരിസ്ഥിതി ദിനത്തിൽ ഔഷധസസ്യങ്ങൾ വിതരണം ചെയ്തു.

ബാങ്ക് അങ്കണത്തിൽ ചേർന്ന യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ടി ശശികുമാർ കോടിമത ആക്കപ്പള്ളി ഇല്ലത്ത്, ഉമാ മധുവിന് ഔഷധ സസ്യങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു.

റെയ്ഡ്കോ ബ്രാഞ്ച് മാനേജർ ബിനീഷ് കുമാർ ടി ടി, ബാങ്ക് വൈസ് പ്രസിഡന്റ് എസ് ദേവരാജ്, ഭരണസമിതി അംഗങ്ങളായ കെ പി രാജു, പി എ അബ്ദുൾ സലിം, കെ എ രാജൻ, ബാങ്ക് മുൻ സെക്രട്ടറി സൂസി ആന്റണി, സെക്രട്ടറി ഇൻ ചാർജ് സോമലത എസ് എന്നിവർ സംസാരിച്ചു.