Spread the love

ആലപ്പുഴ: യു. പ്രതിഭ എംഎല്‍എയുടെ മകന്‍ കനിവ് ഉള്‍പ്പെടെ ഏഴുപേരെ കഞ്ചാവു കേസിലെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി എക്‌സൈസ് അമ്പലപ്പുഴ കോടതിയില്‍ കുറ്റപത്രം നല്‍കി. അമ്പലപ്പുഴ കോടതിയിലാണ് എക്സൈസ് സംഘം കുറ്റപത്രം സമർപ്പിച്ചത്. 9 പേർ പ്രതികളായ കേസിൽ ഇതോടെ ആകെ 2 പ്രതികൾ മാത്രമാണുള്ളത്. നേരത്തെ കേസിൽ യു. പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി എഫ്ഐആർ ഇട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ 7 പേരെ ഒഴിവാക്കുകയായിരുന്നു.

ആലപ്പുഴ തകഴിയിൽ നിന്ന് ഡിസംബർ 28 നാണ് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. കനിവ് കേസിൽ ഒൻപതാം പ്രതിയായിരുന്നു. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്.