തൃശ്ശൂർ: പതിയാരം സെന്റ് ജോസഫ്‌സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍. പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബർ 22നാണ് വികാരിയച്ചനായി പതിയാരം പള്ളിയിൽ ലിയോ പുത്തൂര്‍ ചുമതലയേറ്റത്.
ഇന്നലെ ഉച്ചയ്ക്ക് 12.30 യോടെ പള്ളിമണിയടിക്കുന്നതിനായി കപ്പിയാർ പള്ളി വികാരിയെ അന്വേഷിക്കുകയായിരുന്നു. എന്നാൽ കാണാത്തതിനെ തുടർന്ന് കൈക്കാരനെ വിവരം അറിയിച്ചു. തുടര്‍ന്ന് പള്ളിയോടു ചേർന്നുള്ള വികാരിയച്ചന്‍റെ കിടപ്പുമുറിയിലേക്ക് ജനലിലുടെ കൈക്കാരൻ നോക്കിയപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ വികാരിയെ കണ്ടെത്തയിത്.
പള്ളി ജീവനക്കാരും നാട്ടുകാരും പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികൾ സ്വീകരിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)