ന്യൂഡല്‍ഹി: പാകിസ്ഥാന്റെ മേല്‍ ആകാശവിജയം നേടിയ ഇന്ത്യ വീണ്ടും വ്യോമപ്രതിരോധത്തില്‍ അടുത്ത ചുവടുവയ്പ്പ്.ഡ്രോണുകളെ വീഴ്ത്താന്‍ ഇന്ത്യയുടെ ഭാര്‍ഗവാസ്ത്ര റെഡി. ഡ്രോണ്‍ ആക്രമണങ്ങളെ ചെറുക്കാന്‍ തദ്ദേശീയമായി നിര്‍മിച്ച ഹ്രസ്വദൂര മിസൈലായ ഭാര്‍ഗവാസ്ത്രയുടെ പരീക്ഷണം വിജയം. ഒഡിഷയിലെ ഗോപാല്‍പുരി ഫയറിങ് റെയ്ഞ്ചില്‍ ആര്‍മി എയര്‍ ഡിഫന്‍സിലെ (എഎഡി) മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പരീക്ഷണം. നാ ഗ്പുര്‍ ആസ്ഥാനമായുള്ള സോളാര്‍ ഡിഫന്സ്ഇന്ത്യയുടെ പരീക്ഷണം വിജയം.എസ്ഡിഎഎല്‍ ഭാര്‍ഗവാ സ്ത്ര നിര്‍മിച്ചത്. ഡ്രോണ്‍ ആക്രമണം പ്രധാന യുദ്ധതന്ത്രമാകുന്ന സാഹചര്യത്തിലാണ് മിസൈല്‍ (റോക്കറ്റ്) സംവിധാനം വികസിപ്പിച്ചത്. ഭാര്‍ഗവാസ്ത്രയുടെ മിസൈല്‍ പ്രഹരത്തില്‍ ഒരു കൂട്ടം ഡ്രോണുകളെ ഒറ്റയടിക്ക് തകര്‍ക്കാനാവും.