തിയേറ്ററുകള്‍ ഇളക്കിമറിച്ച് മോഹന്‍ലാല്‍-ശോഭന-തരുണ്‍മൂര്‍ത്തി ചിത്രം തുടരും പ്രദര്‍ശനം തുടരുന്നു. ഏറെക്കാലത്തിനുശേഷം മോഹന്‍ലാല്‍-ശോഭന കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തുടരും.
ശോഭന നായികയായി ചിത്രത്തില്‍ എത്തുന്നുവെന്ന് അറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടിയത് മോഹന്‍ലാല്‍ ആണെന്ന് പറയുകയാണ് സിനിമയുടെ നിര്‍മാതാവ് രഞ്ജിത്. ഒരു സിനിമയ്ക്ക് വിളിച്ചാലും വരില്ലെന്നും അവര്‍ എങ്ങനെ സമ്മതിച്ചു എന്നുമാണ് മോഹന്‍ലാല്‍ ചോദിച്ചതെന്ന് രഞ്ജിത് പറഞ്ഞു.
ഓരോ ദിവസവും നായിക ആരാണ് റെഡി ആയോ എന്ന ചോദിച്ച് ചേട്ടന് (മോഹന്‍ലാല്‍) വിളിക്കാറുണ്ട്. ഓരോ പേര് പറയുമ്പോഴും അവരെ നോക്ക് എന്നു പറയും. ഒരിക്കലും ശോഭനയെ അഭിനയിക്കാന്‍ കിട്ടുമെന്ന് ചേട്ടന് അറിയുന്നില്ല. ഞാന്‍ ശോഭന ചിത്രത്തിനായി കമ്മിറ്റ് ചെയ്തതിന് ശേഷം മാത്രമേ പറഞ്ഞിട്ടുള്ളൂ. ശോഭന ഓക്കേ ആയിട്ടുണ്ട് എന്ന്. ദൈവമേ ഇവര്‍ എങ്ങനെ സമ്മതിച്ചു, എല്ലാ സിനിമയ്ക്കും വിളിച്ച് നോക്കുന്നതാണ് വരൂല്ല എന്ന് പറഞ്ഞു.
നല്ല കാസ്റ്റിംഗ് ആണ് ഇനി ഒന്നും ആലോചിക്കേണ്ട എന്ന് പറഞ്ഞ ഒരാളാണ് ലാലേട്ടന്. ശോഭനയെ കാസ്റ്റ് ചെയ്ത വാര്‍ത്ത വരുമ്പോള്‍ തന്നെ കേരളം ആഘോഷിച്ചു. ഇതൊരു വലിയ കോമ്പിനേഷന്‍ ആണ്. നമ്മള് വര്‍ഷങ്ങളായി കണ്ട ജോഡികള്‍ ആയിരുന്നു. അതുകൊണ്ട് തന്നെ ഈ സിനിമയുടെ ഏറ്റവും വലിയ വാര്‍ത്തയും ഭാഗ്യവും അതായിരുന്നു-രഞ്ജിത് പറഞ്ഞു.
സിനിമയില്‍ ലളിത എന്ന വേഷത്തിലാണ് ശോഭന എത്തിയിരുന്നത്. നിറ കയ്യടിയോടെയാണ് ഷണ്മുഖന്റെയും ലളിതയുടെയും സീനുകള്‍ ആരാധകര്‍ ഏറ്റെടുത്തത്.