കോട്ടയം: സ്‌കൂള്‍ വിട്ടു വന്ന പതിനാലുകാരനോട് ലൈംഗിക അതിക്രമം കാണിച്ച കേസില്‍
കോട്ടയം ജില്ലയില്‍ എരുമേലി വടക്കു വില്ലേജില്‍ വണ്ടന്‍പതാല്‍ ഭാഗത്തു വെള്ളൂപ്പറമ്പില്‍ വീട്ടില്‍ ഷെഹീര്‍ (41) എന്നയാളെ നാലു വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി (പോക്‌സോ) ജഡ്ജ് റോഷന്‍ തോമസ് വിധിച്ചു.
പ്രതി പിഴ അടച്ചാല്‍ 7500 രൂപ ആണ്‍കുട്ടിക്ക് നല്‍കുന്നതിനും ഉത്തരവായിട്ടുണ്ട്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ ശിക്ഷ വിധിച്ചത്. 2024 ജൂണ്‍ പത്തിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 17 സാക്ഷികളെയും 13 പ്രമാണങ്ങളും ഹാജരാക്കിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യുട്ടര്‍ അഡ്വ. ജോസ് മാത്യു തയ്യില്‍ ഹാജരായി.