Spread the love

കോട്ടയത്ത് മോഷണക്കേസിലെ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനായ സനു ഗോപാലിനാണ് കുത്തേറ്റത്.

മള്ളുശേരി സ്വദേശി അരുണ്‍ ബാബുവാണ് കുത്തിയത്. മള്ളുശ്ശേരിയില്‍ വീട്ടമ്മയെ ബന്ദിയാക്കി സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസിലെ പ്രതിയാണ് അരുണ്‍ ബാബു. പ്രതിയെ മൂന്നുതവണ കാപ്പ ചുമത്തി നാടുകടത്തിയിരുന്നതാണ്.

കോട്ടയം എസ് എച്ച് മൗണ്ടിന് സമീപത്ത് നിന്ന് പ്രതിയെ പിടികൂടുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മഫ്തിയിലായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്‍. പരിക്കേറ്റ സനു ഗോപാലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.