കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. പുളിമ്പറമ്പ് സ്വദേശി സ്നേഹ മെര്‍ലിനാണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. സ്നേഹ നേരത്തെ അടിപിടി കേസിലും പ്രതിയായിരുന്നു.pocso case news
തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള 12 കയറിയാണ് പീഡനത്തിനിരയായത്. പന്ത്രണ്ടുകാരിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അദ്ധ്യാപകര്‍ രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തുപറയുന്നത്. പിന്നാലെ വിവരം പൊലീസിന് കൈമാറുകയും കേസെടുക്കുകയുമായിരുന്നു.
അതേസമയം സ്നേഹയ്ക്കെതിരെ നേരത്തെയും സമാനമായ രീതിയിലുള്ള കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.