Spread the love

നടി തമന്നയും നടന്‍ വിജയ് വര്‍മയും തമ്മിലുള്ള പ്രണയബന്ധം അവസാനിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നു. ഇരുവരും തങ്ങളുടെ പ്രണയം പരസ്യമാക്കിയതിനു പിന്നാലെ ആരാധകര്‍ അതൊരു വലിയ സംഭവമായി ഏറ്റെടുത്തിരുന്നു. ഇവര്‍ ഒന്നിച്ചെത്തുന്ന സന്ദര്‍ഭങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. പക്ഷേ തങ്ങള്‍ വേര്‍പിരിഞ്ഞുവെന്ന് ഇരുവരും ഔദ്യോഗികമായി ഇതുവരെ പറഞ്ഞിട്ടില്ലായെന്നതും ശ്രദ്ധേയമാണ്.
ഇരുവരും തമ്മില്‍ വേര്‍പിരിഞ്ഞിട്ട് ആഴ്ചകളായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നല്ല സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും പദ്ധതിയത്രേ.

2023 ല്‍ ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തില്‍ തമന്നയും വിജയ് വര്‍മയും ഒരുമിച്ചഭിനയിച്ചിരുന്നു. ഈ ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ചുള്ള പരിപാടിയിലാണ് തങ്ങളുടെ പ്രണയവിവരം താരങ്ങള്‍ പരസ്യമാക്കിയത്. അതേസമയം വിജയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊന്നും തമന്ന തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. ഒഡെല 2 ആണ് തമന്നയുടേതായി ഇനി റിലീസിനൊരുങ്ങുന്ന ചിത്രം.