Spread the love

അമരാവതി: ആന്ധ്രയിലെ ശ്രീകാകുളത്ത് തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ഏകാദശിയോടനുബന്ധിച്ച് ശ്രീകാകുളത്തെ കാശിബുഗ്ഗ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലാണ് അപകടം. രക്ഷാ പ്രവർത്തനം തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന.

പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കാർത്തിക മാസത്തിലെ ഏകാദശിയായ ഇന്ന് നിരവധി പേരാണ് അമ്പലത്തിലെത്തിയത്. എന്നാൽ ആളുകളുടെ എണ്ണം മൂലമുള്ള തിരക്ക് നിയന്ത്രിക്കാനുള്ള സുരക്ഷാക്രമീകരണങ്ങൾ അമ്പലത്തിൽ ഉണ്ടായിരുന്നില്ലെന്നാണ് വിവരം. തിരക്ക് നിയന്ത്രിക്കാൻ വേണ്ടി ബാരിക്കേഡുകൾ മാത്രമാണ് സജ്ജമാക്കിയിരുന്നത്. ഈ ബാരിക്കേഡുകളിലേക്ക് ആളുകൾ തിക്കിത്തിരക്കി വീണതാണ് അപകടത്തിന് കാരണമായത്.