മണർകാട് പൂവത്തുംമൂട് വെളിയത്ത് വീട്ടിൽ, അജയ് മാത്യു (30) ആണ് പിടിയിൽ ആയത്. 30ന് പകൽ 03.30 മണിയോടെ താഴത്തങ്ങാടി പള്ളിക്കോണം ഭാഗത്തുവച്ചാണ് സംശയകരമായി കാണപ്പെട്ട പ്രതിയുടെ ദേഹ പരിശോധനയിൽ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോട്ടയം വെസ്റ്റ് SI JAYAKUMAR, ASI MANJU, എന്നിവർ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും പരിശോധനയിൽ ഒപ്പമുണ്ടായിരുന്നു
കോട്ടയത്ത് ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് പിടിയിൽ
