Spread the love

കൊച്ചി : കളമശ്ശേരിയിൽ മിന്നലേറ്റ് സ്ത്രീ മരിച്ചു. കളമശ്ശേരി സ്വദേശി ലൈല ആണ് മരിച്ചത്. കാറിൽ നിന്ന് വീട്ടിലേക്ക് കയറുന്നതിനായി പുറത്തിറങ്ങിയപ്പോഴായിരുന്നു അപകടം. ഇന്നലെ രാത്രി 10.45നാണ് സംഭവം. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

അതേസമയം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മുന്നറിയിപ്പുള്ളത് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് . തിങ്കളാഴ്ചയോടെ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.