Spread the love

ജയ്പൂര്‍: രാജസ്ഥാനില്‍ 17 വയസുള്ള ആണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചതിന് യുവതിക്ക് 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ബുണ്ടി പോക്സോ കോടതി. 2023 ഒക്ടോബര്‍ 17നാണ് സംഭവം. ജഡ്ജി സലിം ബദ്രയാണ് ശിക്ഷ വിധിച്ചത്. പ്രതിക്ക് 20 വര്‍ഷത്തെ തടവ് ശിക്ഷ കൂടാതെ 45000 രൂപ പിഴയും ചുമത്തി.

30 വയസുള്ള ലാലിബായ് മോഗിയ എന്ന സ്ത്രീയാണ് കേസിലെ പ്രതി. മകനെ മോഗിയ വശീകരിച്ച് ഹോട്ടല്‍ മുറിയില്‍ താമസിപ്പിച്ചുവെന്ന ഇരയുടെ അമ്മ ആരോപിച്ചിരുന്നു. ആണ്‍കുട്ടിക്ക് മദ്യം നല്‍കിയതിന് ശേഷം ആറ് മുതല്‍ ഏഴ് ദിവസം വരെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

പ്രാഥമിക അന്വേഷണത്തിന് ശേഷം മോഗിയയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്്ക്കുകയും ചെയ്തിരുന്നു.