കോട്ടയം: യുവതിയെ കാറിടിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പൊലീസ് നിഗമനം. കൂത്രപ്പള്ളി സ്വദേശി നീതു ആർ നായർ (35) ആണ് മരിച്ചത്. ചങ്ങനാശേരിയിലെ ടെക്സ്റ്റൈൽ ഷോപ്പിലെ ജീവനക്കാരിയായ നീതു കറുകച്ചാൽ വെട്ടിക്കലുങ്കിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു.
സംഭവത്തിൽ നീതുവിന്‍റെ മുൻ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ കുറച്ച് കാലമായി നീതു ഭർത്താവുമായി ആയി അകന്നു കഴിയുകയാണ്.