കോട്ടയം : അതിരമ്പുഴ പഞ്ചായത്ത് അംഗമായ യുവതിയെയും പെൺമക്കളെയും കാണാനില്ലെന്ന് പരാതി. അതിരമ്പുഴ പഞ്ചായത്ത് 20-ാം വാര്‍ഡ് അംഗമായ ഐസി സാജനെയും മക്കളായ അമലയെയും അമയയേയുമാണ് കാണാതായതായാണ് പരാതി.
ഐസിയുടെ ഭർത്താവ് രണ്ട് വർഷം മുമ്പ് മരിച്ചു പോയിരുന്നു. ഇതേ തുടർന്ന് ഉണ്ടായ കുടുംബ സ്വത്തു തർക്കത്തിൽ പരാതി നൽകിയതിന് പിന്നാലെയാണ് ഇവരെ കാണാതായത് എന്ന് റിപ്പോർട്ടുണ്ട്. കുടുംബ പ്രശ്നങ്ങൾ സംബന്ധിച്ചത് ഫേസ്ബുക്ക് പോസ്റ്റും ഇട്ട ശേഷമാണ് ഐസിയുടെയും 2 പെൺ മക്കളുടെയും തിരോധാനം. പോലീസ് അന്വേഷണം ആരംഭിച്ചു.